റജബ് 27-ലെ നോമ്പ്

റജബ് 27-ലെ നോമ്പ്

2024-04-18T23:38:21

ഡോ. യൂസുഫുല്‍ ഖറദാവി ചോദ്യം : റജബ് 27-ന് സുന്നത്ത് നോമ്പുണ്ടെന്നും അതിന് സവിശേഷമായ പ്രതിഫലമുണ്ടെന്നും ചിലര്‍ വിവരിക്കുന്നത് കേട്ടു. റജബ് 27-ന് ആയിരുന്നോ പ്രവാചകന്‍(സ)യുടെ ഇസ്രാഅ് സംഭവിച്ചത്. വിശദീകരണം തേടുന്നു? മറുപടി: അല്ലാഹുവോ പ്രവാചകനോ നിയമമാക്കിയിട്ടില്ലാത്തതും സച്ചരിതരായ ഖലീഫമാരോ സഹാബികളോ അനുഷ്ടിച്ചിട്ടില്ലാത്തതുമായ ചില നോമ്പുകള്‍ ജനങ്ങള്‍ അവരുടെ ഇഛക്കനുസൃതമായി അനുഷ്ടിക്കാറുണ്ട്. അത്തരം നിഷിദ്ധമായ നോമ്പുകളില്‍ പെട്ടതാണ് റജബ് ഇരുപത്തി ഏഴിലെ ഇസ്രാഉം മിഅ്‌റാജുമായി ബന്ധപ്പെടുത്തിയിട്ടുള്ള നോമ്പ്്. പ്രവാചകന് അല്ലാഹു അരുളിയ മഹത്തായ അനുഗ്രഹങ്ങള്‍ പരിഗണിച്ച് റജബ് […]

നദീസംയോജനം: ഒരു വീണ്ടുവിചാരം

നദീസംയോജനം: ഒരു വീണ്ടുവിചാരം

2024-04-17T23:13:23

  എഴുതിയത് : ഇബ്‌റാഹീം.പി. സെഡ്    നദികള്‍ ഒരു ഭൂഖണ്ഡത്തിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്നു. ഭൂമിയുടെ അകക്കാമ്പില്‍ നിന്നും ഹിമഗിരിശൃംഗങ്ങളില്‍നിന്നും നദി ശീഘ്രം തണുപ്പറിയിച്ച് ഉരുളന്‍ പാറക്കെട്ടുകള്‍ തഴുകി താഴോട്ടൊഴുകുന്നു. കരഭൂമികള്‍ നിശ്ചലം നിലക്കൊള്ളവേ, അലക്ഷ്യഭാവത്തില്‍ വളഞ്ഞുപുളഞ്ഞൊഴുകി നദി ഫലഭൂയിഷ്ഠമായ എക്കല്‍ തടങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ട് പ്രയാണം തുടരുന്നു. നദീതടങ്ങളില്‍ ജനതതികളുടെ ചരിത്രമുറങ്ങുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് ആളുകള്‍ നദീതാഴ്‌വരകളില്‍ കൃഷിയിറക്കി. നദീജലം നിക്ഷേപിക്കുന്ന അവക്ഷിപ്തങ്ങള്‍ താഴ്‌വരകളെ ഫലഭൂയിഷ്ടമാക്കിയിരുന്നു. മലമുകളില്‍ നിന്ന് കുത്തിയൊലിച്ചുവരുന്ന എക്കല്‍മണ്ണും മറ്റവശിഷ്ടങ്ങളും വളഞ്ഞുപളഞ്ഞൊഴുകുന്നതിനിടയില്‍ കരയെ ഇടിച്ചിറക്കി […]

അല്ലാഹുവിനെ സൂക്ഷിക്കുക ; അവന്‍ നിന്നെ കാത്തുകൊള്ളും

അല്ലാഹുവിനെ സൂക്ഷിക്കുക ; അവന്‍ നിന്നെ കാത്തുകൊള്ളും

2024-04-16T22:53:57

‘മോനെ, നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ശ്രദ്ധിച്ചുകേട്ടോളണം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക.

കമലാ സുരയ്യ എഴുപതുകളില്‍ തന്നെ ഇസ് ലാം സ്വീകരിച്ചുവെന്ന് മകന്‍ എം ഡി നാലപ്പാട്ട്

കമലാ സുരയ്യ എഴുപതുകളില്‍ തന്നെ ഇസ് ലാം സ്വീകരിച്ചുവെന്ന് മകന്‍ എം ഡി നാലപ്പാട്ട്

2024-04-15T22:11:15

കോഴിക്കോട്: എഴുപതുകളുടെ മധ്യത്തില്‍ തന്നെ കമലാ സുരയ്യ (മാധവിക്കുട്ടി) ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്ന് മകന്റെ വെളിപ്പെടുത്തല്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകന്‍ എം ഡി നാലപ്പാട്ട് ഇക്കാര്യം പറഞ്ഞത്. എഴുപതുകള്‍ മുതല്‍ തന്നെ കമലാ സുരയ്യ സ്ഥിരമായി ഖുര്‍ആന്‍ വായിക്കുമായിരുന്നുവെന്ന് എം ഡി നാലപ്പാട്ട് പറയുന്നു. എല്ലാ മനുഷ്യരേയും സമന്മാരായി കണ്ടിരുന്ന ഇസ്ലാമിന്റെ രീതിയാണ് അമ്മയെ ആകര്‍ഷിച്ചത്. ഇസ്ലാമാണ് തന്റെ വിശ്വാസത്തിന്റെ യഥാര്‍ഥ പാതയെന്ന് അമ്മ വിശ്വസിച്ചിരുന്നു. എന്‍പതുകളില്‍ തന്നെ താന്‍ ഇസ്ലാമിലേക്ക് മാറുന്നുവെന്ന കാര്യം […]

അമേരിക്കന്‍ മുസ് ലിംകള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ വളരെ മുന്നില്‍

അമേരിക്കന്‍ മുസ് ലിംകള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ വളരെ മുന്നില്‍

2024-04-14T21:37:02

ഓരോ മേഖലയിലെയും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന സമുദായത്തെപ്പറ്റി അവരുടെ ആഗമനം, ചരിത്രം, മതം, സംസ്‌കാരം എന്നീ തലങ്ങളില്‍ പഠനം നടത്തുകയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ പോളിസിയുടെ ഉദ്ദേശ്യം.

ഖുര്‍ആനും സമൂഹവും

ഖുര്‍ആനും സമൂഹവും

2024-04-13T20:45:50

ഭാഷയും നിറവും ദേശവും മനുഷ്യര്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകളുടെ മാനദണ്ഡമായി സ്വീകരിച്ച കാലഘട്ടത്തിലാണ് ഖുര്‍ആനിന്റെ അവതരണം. മനുഷ്യരെ വേര്‍തിരിക്കാനുള്ള അടയാളം അവയൊന്നുമല്ലെന്നും മനുഷ്യരെല്ലാം പിറവികൊണ്ട് സമന്മാരാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചു:

ഖുര്‍ആന്‍ ലഘുപരിചയം

ഖുര്‍ആന്‍ ലഘുപരിചയം

2024-04-12T20:11:56

സ്രഷ്ടാവും ജഗന്നിയന്താവുമായ ഏകദൈവത്തില്‍ നിന്നു പ്രവാചകനായ മുഹമ്മദ് നബി മുഖേന മനുഷ്യനു നല്‍കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6236 വചനങ്ങളുമുണ്‍ണ്ട്. മക്കയിലും മദീനയിലുമായി അവതരിച്ചു.

അല്ലാഹുവിന്റെ ഭവനങ്ങളുടെ പരിപാലനം: അപചയങ്ങള്‍ ചെറുതല്ല

അല്ലാഹുവിന്റെ ഭവനങ്ങളുടെ പരിപാലനം: അപചയങ്ങള്‍ ചെറുതല്ല

2024-04-11T19:57:34

എഴുതിയത് : വി. റസൂല്‍ ഗഫൂര്‍ മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ‘പള്ളി’ എന്നാണ് പൊതുവില്‍ വിളിക്കപ്പെടുന്നത്. ഈ പ്രയോഗം ഒരു പരമാബദ്ധമാണ്. ‘മസ്ജിദ്’ എന്ന അറബി പദത്തിനു പകരമെന്ന നിലയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘പള്ളി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒരു ചരിത്ര സാംസ്‌കാരിക അര്‍ത്ഥമുണ്ട്. അതു പരിഗണിക്കുമ്പോള്‍ നമുക്കത് ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്. പ്രാചീന കേരളത്തില്‍ ജൈനബൗദ്ധ ധര്‍മങ്ങള്‍ക്ക് വലിയ സ്വാധീനമായിരുന്നു. ഇന്നത്തെ പല ഹൈന്ദവ ക്ഷേത്രങ്ങളും ഒരു കാലഘട്ടത്തില്‍ ബൗദ്ധജൈന മതക്കാരുടെ ആരാധനാലയങ്ങളായിരുന്നു എന്നതും സത്യം. […]

ആദര്‍ശധീരതയാണ് ഇവരെ ജേതാക്കളാക്കിയത്

ആദര്‍ശധീരതയാണ് ഇവരെ ജേതാക്കളാക്കിയത്

2024-04-10T19:50:50

ഖുറൈശികള്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അവര്‍ അവിടെ സുരക്ഷിതരാണെന്ന് മനസ്സിലായപ്പോള്‍ തങ്ങളുടെ പകയും ദേഷ്യവുമൊക്കെ അവശേഷിച്ച മുസ് ലിംകള്‍ക്കെതിരെ പതിന്‍മടങ്ങായി.

കേരളമുസ്ലിംകൾ

കേരളമുസ്ലിംകൾ

2024-04-09T19:27:49

കേരളക്കരക്ക് അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ പോലും ദക്ഷിണ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്.

മന്വേല മിരേല

മന്വേല മിരേല

2024-04-08T18:28:48

? വ്യക്തി പരിചയം – ‘മന്വേല മിരേലവളരെ സുന്ദരവും സമാധാന പൂര്‍ണ്ണവുമായിരുന്നു ബുക്കാറെസ്റ്റിലെ എന്റെ കുട്ടിക്കാലം. രക്ഷിതാക്കളോടൊപ്പം റുമേനിയയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഞാന്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. സ്‌കൂളിലും കോളേജിലും ഉയര്‍ന്ന പഠനനിലവാരം ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു. അത്രയൊന്നും മതനിഷ്ഠ പുലര്‍ത്താത്ത ഒരു യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബമായിരുന്നു എന്റേത്. അതേസമയം ദൈവം ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവരായിരുന്നു ഞങ്ങള്‍.’ ‘അധിനിവിഷ്ട ഫലസ്തീനിലെ ഒരു മുസ്‌ലിമിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. എന്റെ ഇസ്‌ലാം സ്വീകരണത്തിന് ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ജോര്‍ദ്ദാന്‍, സിറിയ, ഇറാന്‍, […]

ഇസ് ലാമിന്റെ ആഘോഷങ്ങള്‍

ഇസ് ലാമിന്റെ ആഘോഷങ്ങള്‍

2024-04-07T17:41:54

ഡോ. മുഹമ്മദ് അമാന്‍ ബ്‌നു അലിയ്യുല്‍ ജാമി   മുസ് ലിം സമൂഹത്തിനു രണ്ട് ആഘോഷങ്ങളാണ് അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ളത്. ഇസ് ലാമിന്റെ എല്ലാ ആഘോഷങ്ങളും ഇസ് ലാമിന്റെ അഭിവാജ്യ ഘടകങ്ങളായ ഏതെങ്കിലും ഇബാദത്തിനെ തുടര്‍ന്നാണ് കൊണ്ടാടപ്പെടുന്നത്. അതില്‍ ആദ്യത്തേത്, ‘ഈദുല്‍ ഫിത്വറ’ും രണ്ടാമത്തേത് ‘ഈദുല്‍ അദ്ഹാ’യുമാണ്. കണിശമായ വ്രതാനുഷ്ഠാനമെന്ന ആരാധനാ കര്‍മ്മം ഒരു മാസക്കാലം തുടര്‍ച്ചയായി നിര്‍വ്വഹിച്ച ശേഷമാണ് ശവ്വാല്‍ ഒന്നിന് ഈദുല്‍ ഫിത്വര്‍. അല്ലാഹു മുസ് ലിംകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിശിഷ്ഠമായ ഒരു ആരാധനാ കര്‍മ്മമാണ് […]

ജൈത്രയാത്ര തുടരുന്ന വിശ്വഭാഷ

ജൈത്രയാത്ര തുടരുന്ന വിശ്വഭാഷ

2024-04-06T17:17:19

  എഴുതിയത് : കുഞ്ഞുമുഹമ്മദ് പുലവത്ത്   . മുസ് ലിം ഭാഷ, ഖുര്‍ആന്‍ ഭാഷ, പ്രവാചകന്റെ ഭാഷ, അറബികളുടെ ഭാഷ എന്നിത്യാദി ബിംബ കല്‍പ്പനകളിലൂടെ അപരവല്‍ക്കരണത്തിന് വിധേയമായിരുന്ന അറബി ഭാഷ ഒരു വിശ്വ ഭാഷയുടെ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഉപയോഗരഹിത ഭാഷ (Non-useful Language) എന്നൊരു മുദ്ര ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ അറബി ഭാഷക്ക് ചാര്‍ത്തപ്പെട്ടിരുന്നു. ക്രൈസ്തവര്‍, യഹൂദര്‍, തുടങ്ങിയ മുസ്്‌ലിമേതര സമൂഹങ്ങളുടെയും കൂടി മാതൃഭാഷയാണ് അറബി എന്ന് തിരിച്ചറിയാത്തതുകൊണ്ടുള്ള പ്രശ്‌നമാണിത്. വിശ്വോത്തര അറബി ഭാഷ നിഘണ്ടുവായ അല്‍ […]

റജബ് മാസത്തിന് പ്രത്യേക മഹത്ത്വമുണ്ടോ?

റജബ് മാസത്തിന് പ്രത്യേക മഹത്ത്വമുണ്ടോ?

2024-04-05T16:06:46

റജബ് മാസത്തിന്റെ മഹത്ത്വത്തെ കുറിച്ച് പറയുന്ന ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല. എന്നാല്‍ സൂറത്തുത്തൌബയിലെ മുപ്പത്തിആറാം സൂക്തത്തില്‍ പറഞ്ഞ യുദ്ധം നിഷിദ്ധമായ നാല് പവിത്രമാസങ്ങളില്‍ പെട്ട ഒന്നാണത്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിവയാണ് ബാക്കി മൂന്ന് മാസങ്ങള്‍.

വിജ്ഞാനവും ദൈവിക പ്രാതിനിധ്യവും

വിജ്ഞാനവും ദൈവിക പ്രാതിനിധ്യവും

2024-04-04T15:36:46

മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ വൈജ്ഞാനിക വികാസത്തിന് ഒരിക്കലും ഇസ്‌ലാം തടസ്സമല്ല. പ്രവാചകന്മാരുടേയും സച്ചരിതരുടേയും ചരിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിവിന്റെ സ്ഥാനം മനസ്സിലാക്കാവുന്നതാണ്

അല്ലാഹുവിന്റെ ഭവനങ്ങള്‍

അല്ലാഹുവിന്റെ ഭവനങ്ങള്‍

2024-04-03T14:40:29

മസ്ജിദ് എന്ന ഇസ്ലാമികവും സാംസ്‌കാരിക വ്യതിരിക്തതയുള്ളതുമായ പദം തന്നെ നാം ഉപയോഗിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

ബശ്ശാര്‍ ക്രൂരനായ കശാപ്പുകരാനാണ് : ഉര്‍ദുഗാന്‍

ബശ്ശാര്‍ ക്രൂരനായ കശാപ്പുകരാനാണ് : ഉര്‍ദുഗാന്‍

2024-04-02T13:57:19

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് നേരെ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അതിരൂക്ഷ വിമര്‍ശനം

നന്മ കാണുന്ന കണ്ണുകള്‍

നന്മ കാണുന്ന കണ്ണുകള്‍

2024-04-01T13:31:45

എല്ലാറ്റിലും നന്മ ദര്‍ശിക്കുന്ന സ്വഭാവം ആര്‍ജിക്കണം. മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി സായൂജ്യമടയുന്ന സ്വഭാവം വിശ്വാസിക്ക് അനുഗുണമല്ല. സ്വന്തം കുറ്റങ്ങള്‍ കാണാനും അവ തിരുത്താനുമാണ് വിശ്വാസി പരിശ്രമിക്കേണ്ടത്.

നിഷ് പക്ഷമായ നീതിനിര്‍വഹണം

നിഷ് പക്ഷമായ നീതിനിര്‍വഹണം

2024-03-31T12:32:51

ഖലീഫ ഉമര്‍ കോടതിയുടെ അനുവാദത്തോടെ അബ്ബാസിനോട് ഇങ്ങനെ പറഞ്ഞു: ‘പ്രിയമുള്ള അബ്ബാസ്, അല്ലാഹുവിനെ വിചാരിച്ച് എന്നോട് പൊറുക്കുക. പ്രവാചകനാണ് അതവിടെവെച്ചതെന്ന് ഞാനറിഞ്ഞില്ല

ഇന്റര്‍നെറ്റ് അഡിക്ഷന്‍..പ്രശ്‌നവും പരിഹാരവും

ഇന്റര്‍നെറ്റ് അഡിക്ഷന്‍..പ്രശ്‌നവും പരിഹാരവും

2024-03-30T11:40:14

ഇന്റര്‍നെറ്റിലെ ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും ചാറ്റിങ്ങ്, യൂട്യൂബ് വീഡിയോകള്‍, ഗെയിമുകള്‍, അശ്ലീല സൈറ്റുകള്‍ എന്നിവയില്‍ ദീര്‍ഘനേരം അഭിരമിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്.